ഹോട്ടലുകള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുന്നു ; വിക്ടേഴ്‌സ് ചാനല്‍ വഴി ഫോണ്‍ ഇന്‍ കണ്‍സല്‍റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കെടിഡിസിയുടെ അടക്കമുള്ള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉപയോഗിക്കും. ഇതനുസരിച്ച് പുതിയ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കും.

ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കും. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെ തന്നെ വീണ്ടും ബന്ധപ്പെടാനാകണം. ഈ കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.

വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് ബാധിതര്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സല്‍റ്റേഷന്‍ നല്‍കും. സ്വകാര്യ ചാനലുകളും ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണം.
കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകണം.

തെരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസര്‍മാരെ രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കും.

അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ് , കണ്‍സ്യൂമര്‍ ഫെഡ് എന്നിവര്‍ക്കു നിര്‍ദ്ദേശം.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മൃഗചികിത്സകര്‍ക്കും കോവിഡ് വാക്‌സീന്‍ നല്‍കും.

അവശ്യം വേണ്ട ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...