വൈഗ വധക്കേസ് പ്രതി സനു മോഹനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈഗ വധക്കേസ് പ്രതി സനു മോഹനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്രയില്‍ മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി. ഇയാള്‍ക്കായി തിങ്കളാഴ്ച ട്രാന്‍സിറ്റ് വാറണ്ട് അപേക്ഷ കോടതിയില്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് സനു മോഹനെ ഇന്ന് രാവിലെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയത്. മുംബൈയില്‍നിന്ന് നാലു പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കൊണ്ടുപോകാന്‍ കൊച്ചിയിലെത്തിയിരുന്നത്.

2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016-ലായിരുന്നു സംഭവം. പുണെയില്‍ ലെയ്ത്ത്, ഇരുമ്പ്  ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പിനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വേറെ പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. അവര്‍ക്കും പണം തിരികെ നല്കിയിട്ടില്ല. ഇതെല്ലാം പല കേസുകളായി മഹാരാഷ്ട്രയില്‍ പല കോടതികളിലും നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളിലെ ചോദ്യംചെയ്യലും നടപടിക്രമങ്ങളും പെട്ടെന്ന് പൂര്‍ത്തിയാക്കിയശേഷം സനു മോഹനെ കൊച്ചിയില്‍ എത്തിക്കും.

മഹാരാഷ്ട്രയിലെ കേസില്‍ യാതൊരു തുമ്പും കിട്ടാതെ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് വൈഗ കേസുമായി ബന്ധപ്പെട്ടു കൊണ്ട് കേരള പോലീസ് അവിടെയെത്തുന്നത്. ഇരു പോലീസ് സംഘവും ഒരുമിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് സനു മോഹനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നത്. മഹാരാഷ്ട്ര പോലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച്‌ വരികയായിരുന്നു. മൂന്നു കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം അവിടെനിന്ന് മുങ്ങിയ ഇയാളെക്കുറിച്ച്‌ ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല . കേരള പോലീസ് വൈഗ വധക്കേസുമായി ബന്ധപ്പെട്ട് സനു മോഹനനെയും ഇയാളുടെ ബിസിനസ്  ബന്ധങ്ങളും തിരിഞ്ഞ് പൂനയില്‍ എത്തുമ്പോഴാണ് ഇരു സംസ്ഥാനങ്ങളും അന്വേഷിക്കുന്ന ആള്‍ ഒരാള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നത്.

പിന്നീട് സനു മോഹനെ കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ മുംബൈ പോലീസും ഇയാളെ ആവശ്യപ്പെട്ട് കേരള പോലീസിനെ സമീപിച്ചിരുന്നു. വൈഗ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തെളിവെടുപ്പും പൂര്‍ത്തിയായ ശേഷമാണ് ഇപ്പോള്‍ മുംബൈ പോലീസിന് സനു മോഹനെ കൈമാറുന്നത്. കോടതിയുടെ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കൊണ്ടു പോകുന്നത്. കഴിഞ്ഞദിവസം സനു മോഹന്റെ ഫ്ലാറ്റില്‍ മുംബൈ പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ ഡയറികളും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

വൈഗ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ  ഫോറന്‍സിക്  പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. അതുപോലെ സനു മോഹന്റെ  കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതെല്ലാം കേസില്‍ നിര്‍ണായകമാകും. മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തിയ പോലീസ് റിപ്പോര്‍ട്ടും കേസിന്റെ  ഗതി നിര്‍ണയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...