കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച 10 സ്ഥലങ്ങളില്‍ പത്തനംതിട്ടയും കാസര്‍കോടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പത്തില്‍ കേരളത്തിലെ രണ്ട് ജില്ലകളും. കൊറോണ അതീവ രൂക്ഷമായ 10 സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടുകളാക്കി പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബയ്, പൂനെ എന്നിവയാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

10 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകളായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. ക്ലസ്റ്ററുകള്‍ കൂടിചേര്‍ന്നതാണ് ഹോട്ട് സ്‌പോട്ടുകള്‍. മരണനിരക്ക് ഉയര്‍ന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചത്. അഞ്ച് കേസുകളാണ് അഹമ്മദാബാദില്‍ സ്ഥിരീകരിച്ചതെങ്കിലും മൂന്ന് മരണങ്ങളുണ്ടായി.

100 പേര്‍ക്ക് ഒരു മരണം എന്നതാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലുണ്ടാവുന്ന ശരാശരി മരണനിരക്ക്. ഇത് മറികടന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  ഹോട്ട്സ്‌പോട്ടുകളില്‍ പരിശോധനകള്‍ വ്യാപകമാക്കും. ഇത്തരം സ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...