വീട് കുത്തിത്തുറന്ന് മോഷണം; 25 പവൻ സ്വർണം മോഷ്ടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് മോഷണം. പറമ്പിൽ ബസാറിൽ വിഷ്ണുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ചതായാണ് പരാതി. വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെ പറമ്പിൽ ബസാർ മല്ലിശ്ശേരിത്താഴം സ്വദേശി വിഷ്ണുവും കുടുംബവും ബന്ധുവീട്ടിൽ ചടങ്ങിന് പോയി തിരിച്ചെത്തിയപ്പോ‍ഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. കിടപ്പുമുറിയിലെ ഡ്രസിങ്ങ് ടേബിളിലും അലമാരയിലും സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്.

വീടിന്‍റെ മുകൾഭാഗത്തെ വാതിലിന്‍റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു. വീടിന് പുറകു വശത്തു കൂടെയാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് കരുതുന്നു. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ആറ് മാസം മുൻപാണ് വിഷ്ണുവിന്‍റെ വിവാഹം കഴിഞ്ഞത്. ഇതടക്കം അറിയാവുന്നയാളാണ് പിന്നിൽ എന്നാണ് പോലീസ് കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...