Thursday, April 25, 2024 7:31 am

പട്ടികജാതി കുടുംബത്തിന്‍റെ സര്‍ക്കാര്‍ ആനുകൂല്യം തട്ടിയെന്ന് പരാതി ; സിപിഎം നേതാക്കള്‍ക്ക് എതിരെ വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ പട്ടികജാതി കുടുംബത്തിന്‍റെ വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തതായി പരാതി. നാരങ്ങാനം സ്വദേശി സരസമ്മയെയാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ ചേർന്ന് കബളിപ്പിച്ചത്. നേതാക്കൾ പണം കൈക്കലാക്കിയതോടെ സരസമ്മ തദ്ദേശഭരണ ഓംബുഡ്സ്മാന് പരാതി നൽകി.

2021- 22 സാമ്പത്തിക വർഷത്തിലെ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിപ്രകരമാണ് സരസമ്മക്ക് 35000 രൂപ അനുവദിച്ചത്. നാരങ്ങാനം എസ്ബിഐ ശാഖയിലെ അക്കൗണ്ടിലാണ് പണം വന്നത്. ബാങ്കിൽ പണം വന്നയുടൻ തന്നെ പഞ്ചായത്ത് അംഗം അഭിതഭായി സരസമ്മയേയും കൂട്ടി ബാങ്കിലെത്തി പണം പിൻവലിച്ചു. വീടിന്‍റെ അറ്റകുറ്റപണികൾ പൂർണ്ണമായും ചെയ്ത് തരാമെന്നറിയിച്ചാണ് പണം കൈക്കലാക്കിയത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സരസമ്മയ്ക്ക് മലനാട് മിൽക് സൊസൈറ്റി സഹായമായി കൊടുത്ത 25000 രൂപയും പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തെന്നും ഓംബുഡ്സ്മാന് നൽകിയ പരാതിയിലുണ്ട്. വീടിന്‍റെ പണികൾ പൂർത്തിയായെന്ന് സർട്ടിഫിക്കേറ്റ് നൽകിയ നാരങ്ങാനം പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനിയറെ കൂടി എതിർകക്ഷിയാക്കിയാണ് ഓംബുഡ്സമാന് പരാതി നൽകിയിരിക്കുന്നത്. ആരോപണ വിധേയനായ ബെന്നി ദേവസ്യ സിപിഎം ഏരിയകമ്മിറ്റി അംഗവും അഭിതഭായ് ലോക്കൽകമ്മിറ്റി അംഗവുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ.

0
ദുബായ്: പൂർവസ്ഥിതിയിലേക്കെത്തിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി....