മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് മകനെ പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ് ; മകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒഡിഷ : സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് അച്ഛന്‍ നല്‍കിയ ശിക്ഷ കലാശിച്ചത് മകന്റെ മരണത്തില്‍. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മകന്‍ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്. മകനെ വെയിലത്ത് കെട്ടിയിട്ടതിന് 60 വയസുകാരനായ പിതാവ് പനുവ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ 40 വയസുകാരനായ മകന്‍ സുമന്തയാണ് മരിച്ചത്. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഒരു വഴിയോര ഭക്ഷണശാല നടത്തിയാണ് പനുവ നിത്യചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താന്‍ ചെയ്ത കൃത്യത്തിന്റെ പേരില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പനുവ പോലീസിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...