മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിൽ ഒളിച്ചു ; നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച്‌ വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്‌വിക മോളാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അച്ഛന്‍ മദ്യലഹരില്‍ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ സുഷ്വിക പേടിച്ച്‌ മൂത്ത സഹോദരങ്ങള്‍ക്കൊപ്പം വീടിനു പുറത്ത് തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്.

കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുഷ്വികയ്ക്ക് ഒമ്പതു വയസ്സുകാരി ചേച്ചിയും 12 വയസ്സുകാരന്‍ ചേട്ടനുമാണുള്ളത്. കൂലിത്തൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.  തിരുവട്ടാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...