വടക്കഞ്ചേരിയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വടക്കഞ്ചേരിയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. പൊത്തപ്പാറ സ്വദേശി ജയന്തിയെയാണ് മോഷ്ടാവ് ആക്രമിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അരലക്ഷത്തോളം രൂപയും മൂന്നു പവൻ സ്വർണമാലയും മോഷണം പോയി. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് പൊത്തപ്പാറ കുരിശു പള്ളിക്ക് സമീപം വളയിൽ ബാബുവിന്റെ വീട്ടിൽ ഭാര്യ ജയന്തി അത്താഴം പാകം ചെയ്യുന്നതിനിടെയാണ് വാതിൽ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടത്. പിന്നാലെ മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം വീടിനകത്തേക്ക് പ്രവേശിച്ചു. രണ്ടു കണ്ണുകൾ മാത്രം കാണാവുന്ന തരത്തിലുള്ള രൂപം.

കയ്യിലുണ്ടായിരുന്ന കത്തി ജയന്തിയുടെ നേർക്ക് വീശി. പണവും സ്വർണവും എവിടെയെന്ന് ചോദ്യം. കാണിച്ചു തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി. കത്തി കഴുത്തിൽ വെച്ചതോടെ ജയന്തി കുതറിയോടി അടുത്ത മുറിയിൽ കയറി വാതിലടച്ചു. ആ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ മാലയും ആശുപത്രി ആവശ്യങ്ങൾക്കായി ലോണെടുത്ത 45000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ഡൽഹി: തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ....

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

0
കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള...

പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി

0
കൊച്ചി: പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി....