പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരണമടഞ്ഞു ; ഓവര്‍ ഡോസ് അനസ്‌തേഷ്യയെന്നു ബന്ധുക്കള്‍ ; പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരണമടഞ്ഞ കേസില്‍ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്കെതിരെ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയ ഭവനത്തില്‍ മനോജിന്റെ ഭാര്യ സതിഭായി (49) ആണ് മരിച്ചത്. അപ്പെന്‍ഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്കായി 23 നാണ് സതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 ന് ഉച്ചയോടെ ഇവരെ ശസ്ത്രക്രിയാ റുമിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് സതിയുടെ മരണ വിവരം ബന്ധുവായ സുരേഷിനെ ഡോക്ടര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞത്.

മരണത്തില്‍ സംശയമുണ്ടെന്നും ഓവര്‍ ഡോസ് അനസ്‌തേഷ്യയാണ് മരണകാരണമെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചികില്‍സാപ്പിഴവ് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചികില്‍സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിനെ നിയോഗിക്കും. ഇവരുടെ അഭിപ്രായം അനുസരിച്ചാകും കേസ് സംബന്ധിച്ച് തുടര്‍ നടപടികള്‍ മുന്നോട്ടു നീങ്ങുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...