Thursday, March 28, 2024 10:46 am

മ​ക​നൊ​പ്പം കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ച നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: മ​ക​നൊ​പ്പം കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​വ​ട്ടം പൂ​ജ​പ്പു​ര സി​ജു സ​ദ​ന​ത്തി​ൽ സി​ജു​വി​നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Lok Sabha Elections 2024 - Kerala

സി​ജു​വി​ന്‍റെ ഭാ​ര്യ രാ​ഖി (22), മ​ക​ൻ ആ​ദി (3) എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ടി​നാ​ണ് കൈ​ക്കു​ഞ്ഞു​മാ​യി രാ​ഖി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​കൈ​താ​കോ​ടി പാ​ല​ക്ക​ട​വ് കാ​യ​ൽ​വാ​ര​ത്ത് രാ​ഖി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ല​ക്ക​ട​വ് സ്വ​ദേ​ശി യ​ശോ​ധ​ര​ൻ​പി​ള്ള​യു​ടെ​യും ര​മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് രാ​ഖി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യ ഭ​ർ​ത്താ​വ് സി​ജു ച​ന്ദ്ര​ൻ ഒ​ളി​വി​ൽ​പോ​യി. മ​ദ്യ​പി​ച്ചെ​ത്തു​ന്ന സി​ജു രാ​ഖി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​യാ​ൾ രാ​ഖി​യെ കെ​ട്ടി​യി​ട്ട് ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. നാ​ലു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു സി​ജു​വി​ന്‍റെ​യും രാ​ഖി​യു​ടെ​യും വി​വാ​ഹം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗൾഫ് യാത്രക്കാർക്ക് കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്

0
കോഴിക്കോട് : ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ...

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത്...

വിചിത്ര നോട്ടീസ് ; 60 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന് 7.25 ലക്ഷം നികുതി കുടിശ്ശിക

0
പാലക്കാട് : മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ്...

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രം

0
ദില്ലി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ...