വീട്ടമ്മയുടെ സ്വർണ്ണാഭരണം ജനൽ വഴി മോഷ്ടിച്ചു ; അയൽവാസി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കാളികാവിൽ വീട്ടമ്മയുടെ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെയാണ് ജനൽ വഴി വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ വരുന്ന താലിമാല മോഷ്ടിച്ചത്. കാളികാവ് പുതിയത്ത് നിധീഷിന്റെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് അൻഷിദ് മോഷ്ടിച്ചത്. ഇവരുടെ തൊട്ടടുത്തെ വീട്ടിലാണ് അൻഷിദ് താമസിക്കുന്നത്. അൻഷിദിന്‍റെ വീടിനോട് ചേർന്നുള്ള ജനാലയുട അടുത്ത് മേശപ്പുറത്ത് വെച്ചതായിരുന്നു മാല. ഇത് ശ്രദ്ധയില്‍പ്പെട്ട അന്‍ഷിദ് പുലർച്ചെ ജനലിലൂടെ കൈയ്യിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിധീഷിന്റെ ഭാര്യ ലക്ഷ്മി നൽകിയ പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിച്ച സ്വർണ്ണം കാളികാവിലെ ആര്യ ജ്വല്ലറിയിൽ പ്രതി വിൽപ്പന നടത്തിയതാണ് പോലീസിന് സഹായകമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ സികെ നാസർ, എസ്‌ഐ അബ്ദുൽ നാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനൂജ്, ഷംസുദ്ധീൻ,സിപിഒ ആഷിഫ്, വനിത സിപിഒ സുനില എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...