പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വായിൽ തുണി തിരുകി, മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ 4 പവൻ്റെ മാലയാണ് കവർന്നത്. രാവിലെ 10.40നാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു 7 ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























