മലവെള്ളപ്പാച്ചിലിൽപെട്ട് ഭർത്താവ് നോക്കി നിൽക്കെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ മഴ ശക്തമായി തുടരുകയാണ്. വൈകിട്ട് ആറോടെയാണ് ഓമനയും ഭർത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തിൽ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ കടക്കാനുണ്ടായിരുന്നു.

ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് ദിവാകരൻ എവിടെയോ പിടിച്ചുനിന്നു. പരിക്കുകൾ സംഭവിച്ചെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരൻ കെഎസ്ഇബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു. ഉരുൾപൊട്ടൽ മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ പുഴയിൽ കുളിക്കാൻ പോകരുതെന്നും നിർദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...