കൊച്ചി : ചര്‍മ്മം സുന്ദരമായി ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അതിന് വേണ്ടി കുറച്ച് സമയം മാറ്റി വെച്ചാല്‍ മതി. പ്രകൃതിദത്തമായ ഫെയ്സ്പാക്കുകൾ ഫലപ്രദമായി ഇക്കാലയളവിൽ നമുക്ക് ഉപയോഗിക്കാവുന്നവയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം. കരുവാളിച്ച മുഖം മാറ്റിയെടുക്കാൻ വെറും നിമിഷങ്ങൾ മാത്രം മതി. പിന്നെ മുഖം തിളങ്ങും പൊന്നു പോലെ. എന്തൊക്കെയാണ് അവയെന്ന് നമുക്ക് നോക്കാം.
1 ) ഒരു പകുതി ആപ്പിൾ, സ്പൂൺകൊണ്ട് ചുരണ്ടി എടുക്കാം. അതിൽ ഒരു മുട്ടയും രണ്ടു വലിയ സ്പൂൺ പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തിട്ടോളൂ. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂ ടു വെള്ളം കൊണ്ട് കഴുകാം.
2) ചെറുപയറുപൊടിയും തൈരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കൈവിരലുകൾ കൊണ്ട് മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തിനാകെ ഒരേ നിറം ലഭിക്കും. സാധാരണ ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും യോജിച്ചതാണീ സൗന്ദര്യക്കൂട്ട്.
3) മൂന്നു ബദാം നന്നായി പൊടിച്ചതിലേക്ക് ഒരു വലിയ സ്പൂൺ മിൽക്ക് ഫ്രഷ് ക്രീം ചേർത്ത് പുരട്ടി മൂന്നു മിനിറ്റിനു ശേഷം കഴുകി കളയുക. വരണ്ട ചർമത്തിന് തിളക്കവും നിറവും കിട്ടും.
4) ഒരു വലിയ സ്പൂൺ അരിപ്പൊടിയിൽ അൽപം ഓറഞ്ച് നീരൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക.
5) തൈരും തേനും ചേർത്തൊരു ഫെയ്സ് പാക്ക് ഉണ്ടാക്കിക്കോളൂ. വെയിലേറ്റ് മുഖം കരുവാളിച്ചാൽ ഈ ഫെയ്സ് പാക്ക് മുഖത്തിട്ട് അൽപനേരത്തിനു ശേഷം കഴുകിക്കളയാം.
6) തക്കാളിയുടച്ചതിൽ അൽപം തേൻ യോജിപ്പിച്ച് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മൂന്നു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടാഴ്ച മുടങ്ങാതെ ചെയ്താൽ കറുത്ത പാടുകൾ മായും. അഞ്ചു ദിവസം രാവിലെ വെറും അഞ്ചു മിനിറ്റ് തക്കാളി കൊണ്ട് മസാജ് ചെയ്താൽ മുഖക്കുരുപ്പാടുകൾ പിന്നെ ഇല്ലേയില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033