ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണം മോശമെങ്കില്‍ എങ്ങനെ പരാതി നല്‍കാം ?

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും മോശം ഭക്ഷണം ലഭിക്കുന്നതായി പരാതികള്‍ നിത്യസംഭവമാണ്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുടെ പേരിലും നിരവധി പരാതികളുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ച ദാരുണ സംഭവം അടുത്തിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഇത്തരം മോശം അനുഭവങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ട്.  ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച് പരാതി നല്‍കാന്‍ മിക്ക ഫുഡ് ആപ്പുകളിലും സംവിധാനമുണ്ട്. അവയില്‍ ക്ലിക്ക് ചെയ്‌ത് ഉപഭേക്താക്കള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഇത് കൂടാതെ വിവരം സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാനും വഴിയുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (FSSAI) ആണ് പരാതി സ്വീകരിക്കുന്ന ഒരു ഏജന്‍സി.

ഇതിനായി https://foscos.fssai.gov.in/consumergrievance/ എന്ന ലിങ്കില്‍ പ്രവേശിക്കുകയും ലോഗിന്‍ ചെയ്യുകയും വേണം. ഈ വെബ്‌സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുന്നവരാണേല്‍ അനായാസം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. ശേഷം രജിസ്റ്റര്‍ ന്യൂ കംപ്ലെയ്ന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സംസ്ഥാനം, ജില്ല, പിന്‍കോഡ്, ഡെലിവറി ഏജന്‍സി നമ്പര്‍, ഓര്‍ഡര്‍ നമ്പര്‍, പ്രൊഡക്ടിന്‍റെ പേര്, ചിത്രം തുടങ്ങിയ വിവരങ്ങളും പരാതി നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങളും പൂരിപ്പിച്ച് പരാതി സമര്‍പ്പിക്കാം.

പരാതി ഓണ്‍ലൈനായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇത് ഉപയോഗിച്ച്, നല്‍കിയ പരാതി എന്തായി എന്ന് പരിശോധിക്കാനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ 1800112100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാനും കഴിയും. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫോറത്തിലും പരാതി സമര്‍പ്പിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...