ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകള്‍ തിരിച്ചെടുക്കുന്നതെങ്ങനെ?

For full experience, Download our mobile application:
Get it on Google Play

ദിനംപ്രതിയെന്നോണമാണ് ഇൻസ്റ്റാഗ്രാം യൂസേഴ്സിന്റെ എണ്ണം കൂടുന്നത് തന്നെ. കൌമാരക്കാരെയും യുവതി യുവാക്കളെയും ആകർഷിക്കുന്നതിലും ഇൻസ്റ്റാഗ്രാം തന്നെയാണ് മുമ്പിൽ. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ യൂസർ ഫ്രണ്ട്ലിയായ ഫീച്ചേഴ്സുകളും ഇൻസ്റ്റാഗ്രാം അവതരിപ്പിക്കാറുണ്ട്. അതൊക്കെതന്നെ യൂസേഴ്സിന്റെ എണ്ണം കൂടാൻ കാരണവും ആകുന്നുണ്ട്.

അത്തരത്തിലൊരു ഫീച്ചറാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ. അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് പറയുമ്പോ നമ്മുക്ക് തോന്നാം ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അതിനുള്ള ഓപ്ഷനും ഇൻസ്റ്റാഗ്രാമിൽ തന്നെയുണ്ടെങ്കിലും അധികം ആളുകൾക്കും ഇതിനേക്കുറിച്ച് വലിയ ധാരണയില്ല. ഒരിക്കൽ ഡിലീറ്റ് ചെയ്തവ പിന്നീടൊരിക്കലും തിരികെ ലഭിക്കില്ലെന്ന തെറ്റായ പൊതുധാരണയും സാധാരണയാണ്. സന്ദേശങ്ങൾ മാത്രമല്ല ഡിലീറ്റ് ചെയ്ത പോസ്റ്റുകളും സ്റ്റോറീസുമൊക്കെ നമ്മുക്ക് റിക്കവർ ചെയ്യാനാകും.

ഒരിക്കൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ നമ്മുക്ക് ഇൻസ്റ്റാഗ്രാമിന്റെ ആപ്പിലൂടെ തിരികെ ലഭിക്കില്ല. പക്ഷെ നമ്മുടെ ഇമെയിലിൽ ഈ സന്ദേശങ്ങൾ ലഭ്യമാക്കാനാകും. ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകൾ മെയിലിലൂടെ തിരിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോയി മുകളിൽ വലത് കോണിലുള്ള മൂന്ന് ബാറുകളിൽ ടാപ്പ് ചെയ്യുക. തുറന്ന് വരുന്ന മെനുവിൽ ഏറ്റവും മുകളിലായി കാണുന്ന സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. സ്ക്രീനിൽ കാണുന്ന സെർച്ച് ടാബിൽ ഡൗൺലോഡ് ഡാറ്റ എന്ന് ടൈപ്പ് ചെയ്യുക. ഡൌൺലോഡ് ഡാറ്റ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ ഇമെയിൽ ഐഡിയും തുടർന്ന് നിങ്ങളുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും ആവശ്യപ്പെടും. ഈ വിവരങ്ങൾ എന്റർ ചെയ്ത ശേഷം റിക്വസ്റ്റ് ഡൌൺലോഡിൽ ടാപ്പ് ചെയ്യുക. ഇനി നിങ്ങളുടെ മെയിൽ പരിശോധിച്ചാൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിശദാംശങ്ങളും ലഭ്യമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...