ഡേറ്റിങ് സൈറ്റില്‍ ആവശ്യത്തിന് പെണ്‍കുട്ടികളില്ല ; കമ്പനിക്കെതിരെ യുവാവ് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡെൻവർ : ഡേറ്റിങ് ആപ്പുകൾ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് ശേഷം ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഡേറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് യു.എസിലെ ഡെൻവറിൽ നിന്ന് പുറത്തുവന്ന വിചിത്രമായ ഒരു വാർത്തയാണ് ഇന്നത്തെ ഹിറ്റ്. ഡേറ്റിങ് ആപ്പിൽ ആവശ്യത്തിന് പെൺകുട്ടികൾ ഇല്ലാത്തതിനാൽ ഒരു യുവാവ് ആപ്പ് സർവീസ് പ്രൊവൈഡർക്കെതിരെ കോടതിയെ സമീപിച്ചതാണ് വാർത്ത.

ആപ്പിൽ വളരെ കുറച്ച് പെൺകുട്ടികൾ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാൻ ക്രോസ് എന്ന 29കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഡെൻവർ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സർവീസ് പ്രൊവൈഡർ ആയ എച്ച്.എം.സെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

ആപ്പിന്റെ ശരിക്കുള്ള അവസ്ഥയെ കമ്പനി പെരുപ്പിച്ചുകാട്ടി എന്നും പരാതിയിൽ പറയുന്നു. വഞ്ചന കുറ്റം ചുമത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. 25 മുതൽ 35 വരെ പ്രായത്തിലുള്ള നിരവധി പെൺകുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായി യുവാവ് പറയുന്നു. എന്നാൽ വലിയ പണം നൽകി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയിൽ വെറും അഞ്ച് പെൺകുട്ടികൾ മാത്രമാണ് ആപ്പിൽ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...