ടിവി റിമോട്ട് കാണുന്നില്ലേ ? നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ തന്നെ ഇനി റിമോര്‍ട്ടാക്കി മാറ്റാം

For full experience, Download our mobile application:
Get it on Google Play

വീട്ടിൽ ടിവി നോക്കാൻ ഇരിക്കുമ്പോൾ റിമോട്ട് കാണാതാവുന്നത് സാധാരണ സംഭവമാണ്. കുട്ടികളുള്ള വീടാണെങ്കിൽ അവരത് കളിക്കാൻ എടുത്ത് പൊട്ടിച്ച് കളയാനും സാധ്യതയുണ്ട്. സോഫയുടെ അടിയിലോ മറ്റെവിടെയെങ്കിലുമോ ടിവി റിമോട്ടുകൾ കാണാതാവുകയും ചെയ്യാറുണ്ട്. അത്യാവശ്യമായി റിമോട്ട് തിരയുമ്പോഴാണ് ഇത്തരത്തിൽ കാണാതായത് എങ്കിൽ എന്ത് ചെയ്യും?. ഇതിനുള്ള പരിഹാരം നമ്മുടെ സ്മാർട്ട്ഫോണുകളിൽ തന്നെയുണ്ട്. സ്മാർട്ട്ഫോണിനെ നമുക്ക് വളരെ എളുപ്പം ടിവി റിമോട്ടായി മാറ്റാൻ സാധിക്കും. സ്മാർട്ട്ഫോണുകളിൽ ചിലതിലെങ്കിലും പ്രീ ഇൻസ്റ്റാൾഡ് റിമോട്ട് ആപ്പ് ഉണ്ടാകാറുണ്ട്. റെഡ്മി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത്തരമൊരു ആപ്പ് ലഭിക്കും. ടിവി, എസി എന്നിങ്ങനെയുള്ള പലതും പ്രവർത്തിപ്പിക്കാൻ ഈ റിമോട്ടുകൾ മതിയാകും. നമ്മൾ ഇത്തരം ആപ്പുകളിലേക്ക് ഡിവൈസിനെ സിങ്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീട് സേവ് ചെയ്ത ആ റിമോട്ട് കോൺഫിഗറേഷൻ ഉപയോഗിച്ച് നമുക്ക് ടിവിയോ ഡിടിഎച്ച് ബോക്സോ എസിയോ പ്രവർത്തിപ്പിക്കാം.

ഐഫോണോ, ആൻഡ്രോയിഡ് ഫോണോ ഉപയോഗിക്കുന്നവർക്ക് ടിവി റിമോട്ടായി ഉപയോഗിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ആപ്പാണ് ഗൂഗിൾ ടിവി. ഗൂഗിൾ ടിവി ഇൻസ്റ്റാൾ ചെയ്താൽ വീട്ടിലുള്ള ടിവിക്ക് വേറെ റിമോട്ട് അന്വേഷിച്ച് നടക്കേണ്ട കാര്യമുണ്ടാകില്ല. ഈ ആപ്പ് വഴി എളുപ്പം നിങ്ങൾക്ക് ടിവി പ്രവർത്തിപ്പിക്കാം. എങ്ങനെയാണ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഗൂഗിൾ ടിവി ആപ്പ് ഉപയോഗിച്ച് ടിവി പ്രവർത്തിപ്പിക്കുന്നത് എന്ന നോക്കാം. ഈ ആപ്പ് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

1. ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് ഗൂഗിൾ ടിവി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
2 നിങ്ങളുടെ ടിവിയും ഫോണും ഒരേ വൈഫൈ നെറ്റ്‌വർക്കിലാണെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ ടിവിയിൽ വൈഫൈ ഇല്ലെങ്കിൽ, നിങ്ങളുടെ ഫോണും ടിവിയും കണക്‌റ്റ് ചെയ്യാൻ ബ്ലൂടൂത്ത്
ഉപയോഗിക്കാം.
3. ഗൂഗിൾ ടിവി ആപ്പ് തുറക്കുക. ആപ്പ് തുറന്ന് കഴിഞ്ഞാൽ, താഴെ വലത് കോണിലുള്ള റിമോട്ട് ബട്ടണിൽ ടാപ്പ്
ചെയ്യുക
4. ആപ്പ് ഡിവൈസുകൾക്കായി സ്കാൻ ചെയ്യാൻ തുടങ്ങും. നിങ്ങളുടെ ടിവി ലിസ്റ്റിൽ വന്നാൽ അത്
തിരഞ്ഞെടുക്കുക
5. നിങ്ങളുടെ ടിവി സ്ക്രീനിൽ ഒരു കോഡ് കാണാം. ആപ്പിൽ കോഡ് നൽകി പെയർ ടാപ്പ് ചെയ്യുക
നിങ്ങളുടെ ഫോൺ ടിവിയുമായി പെയർ ചെയ്ത് കഴിഞ്ഞാൽ സാധാരണ റിമോട്ട് ഉപയോഗിക്കുന്നത് പോലെ
നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...