റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി വർക്കി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രമാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ നിന്നും ടൗണിലേക്ക് ഹരിത കർമ്മ സേന അംഗങ്ങൾ,ജന പ്രതിനിധികൾ, സി ഡി എസ് അംഗങ്ങൾ എന്നിവർ ഹരിത കർമ്മ സേനയുടെ പ്രവർത്തന പ്രചരനാർത്ഥ റാലി നടത്തി.
ജനപ്രതിനിധികളും ഹരിത കർമ്മസേനയുടെ യൂണിഫോം ധരിച്ചാണ് റാലിയിൽ പങ്കെടുത്തത്. ഹരിത കർമ്മ സേന പുന സംഘടിപ്പിച്ചതിന്റെ ഭാഗമായി 25 അംഗങ്ങൾക്ക് പരിശീലനം നൽകി. നാളെ പരിസ്ഥിതി ദിനം മുതല്‍ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കും. അംഗങ്ങൾ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കും. 45ലക്ഷം മുടക്കി കൂത്താട്ടുകുളം, മണ്ണടിശാല, ചാത്തൻതറ എന്നിവിടങ്ങളിൽ എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രസിഡന്റ് ടി.കെ ജെയിംസ് പറഞ്ഞു. വീടുകൾക്ക് 50 രൂപയും സ്ഥാപനങ്ങൾക്ക് 100 രൂപയും ഉപഭോക്തൃ സേവന നിരക്കായി നിശ്ചയിച്ചിട്ടുണ്ട്.