കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട : കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തു നിന്നുമായി 28 കിലോ കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് പേര്‍ പിടിയില്‍. രണ്ടിടങ്ങളിലായിട്ടായിരുന്നു പരിശോധന. കാഞ്ഞിരപ്പള്ളി, ചിങ്ങവനം എന്നിവിടങ്ങളില്‍ നിന്നായി 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും പിടികൂടി. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് അന്‍പത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

പായിപ്പാട് കുന്നന്താനം തുണ്ടിയില്‍ വീട്ടില്‍ ജെബി ജെയിംസ് (30), നെടുമുടി കല്ലൂപ്പറമ്പില്‍ വീട്ടില്‍ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് പോലീസിന്റെ  ആദ്യസംഘം പിടികൂടിയത്. 20 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ് പി. മാത്യു (31), പായിപ്പാട് കൊച്ചുപറമ്പ്  വീട്ടില്‍ റിയാസ് മോന്‍ (32) എന്നിവരെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

സമാനമായ സംഭവം കൊച്ചിയിലുമുണ്ടായി. കൊച്ചിയില്‍ ല​ഹ​രി​മ​രു​ന്നാ​യ ബു​പ്രി​നോ​ര്‍​ഫി​ന്‍ ഗു​ളി​ക​ക​ളും ഇ​വ ഉ​പ​യോ​ഗി​ക്കുമ്പോ​ഴു​ണ്ടാ​കു​ന്ന പാ​ര്‍​ശ്വ​ഫ​ലം ത​ട​യു​ന്ന​തി​നാ​യു​ള്ള മ​റു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​ലു​വ ചൂ​ര്‍​ണി​ക്ക​ര താ​യി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി മ​ന്‍​സീ​ല്‍ വീ​ട്ടി​ല്‍ മ​ന്‍​സൂ​ര്‍ (31), ആ​ലു​വ യു.​സി കോ​ള​ജ് ദേ​ശം സ്വ​ദേ​ശി കാ​രാ​യി​കു​ടം വീ​ട്ടി​ല്‍ അ​നൂ​പ് (34) എ​ന്നി​വ​രാ​ണ് 10 ബു​പ്രി​നോ​ര്‍​ഫി​ന്‍ ടാ​ബ്ല​റ്റു​ക​ളും 72 ആം​പ്യൂ​ളു​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...