ഇടുക്കി : ഇടുക്കിയില്‍ വന്‍ ചാരായ വേട്ട. ആറാംമൈലിന് സമീപമുള്ള വാറ്റു കേന്ദ്രത്തില്‍ നടത്തിയ റൈഡില്‍ 2000 ലിറ്റര്‍ കോടയും വാറ്റുചാരായവും നാടന്‍ തോക്കും വെടിമരുന്നും വാറ്റുപകരണങ്ങളും പിടികൂടി. ആറാംമൈല്‍ കുങ്കിരി പെട്ടി വലിയപാറ നെല്ലിമൂട്ടില്‍ ജിനദേവനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍, ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക സംഘം എന്നിവരുടെ സംയുക്ത റൈഡിലാണ് വ്യാജ വാറ്റ് പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലും നെടുങ്കണ്ടത്തെ സര്‍ക്കിള്‍ ഓഫീസില്‍ എത്തിച്ചു.
ഇടുക്കിയില്‍ വന്‍ ചാരായ വേട്ട
RECENT NEWS
Advertisment