ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട ; ഇന്നോവ കാറിൽ നിന്ന് കിട്ടിയത് 6.5 കിലോ കഞ്ചാവ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ  വൻ കഞ്ചാവ് വേട്ട. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്‍റെ പരിശോധനയിൽ 6.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നോവ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ, റേഞ്ച് പാർട്ടികളും, ഐബി യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. എക്സൈസിനെ കണ്ട് കഞ്ചാവുമായി വന്ന പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് കുമാർ.എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോഷി ജോൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ കെ.അനി, ജി.സന്തോഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബി.സുനിൽകുമാർ, ബാബു ഡാനിയേൽ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വി.അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു, രതീഷ്, അജീഷ്, പ്രതീഷ്.പി.നായർ, വിഷ്ണു വിജയൻ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്.കെ.എസ്, ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്, സന്ദീപ് കുമാർ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. ഇതിനിടെ ആലപ്പുഴയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.ആർ.പ്രബീൺ, വി.കെ.മനോജ്, പ്രിവന്റീവ് ഓഫീസർമാരായ വി.പി.ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ.ബി, കെ.ആർ.ജോബിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ.ജയകുമാരി എന്നിവരും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...