പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവർ പോലീസ് പിടിയിലായി.

പാഴ്സൽ വാങ്ങാനെത്തിയ ഇവരെ തന്ത്ര പൂർവ്വമാണ് പോലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നുമാണ് പാഴ്സൽ എത്തിയിട്ടുളളത്. 3 വലിയ പാഴ്സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്.പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യു, ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രാജൂം സംഘവും എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവർക്ക് ഇതിനു മുമ്പും ഇതുപോല കൊറിയർ വന്നിട്ടുണ്ടോയെന്ന കാര്യവും, പാഴ്സൽ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...

യുദ്ധത്തിനൊപ്പം ചൂടുപിടിച്ച് എണ്ണവിപണി ; വില 90 ഡോളറിനുമുകളിൽ

0
മുംബൈ : പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും മുറുകുന്നത്...

ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: ഉള്ളിയേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉള്ളിയേരി...

അഭിമാന നേട്ടം ; ഡിസ്കസ് ത്രോയിൽ സീമ കാലീരാംനയ്ക്ക് വെങ്കലം

0
ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം....