സെക്രട്ടേറിയറ്റിൽ പാർട്ടിക്കാരുടെയടക്കം വൻ തള്ളിക്കയറ്റം , ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറിൽ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എൽഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ് വന്നത് ഭരണമുന്നണിക്കാർക്ക് ഗുണകരമായി. പാർട്ടിക്കാരും നിവേദനവുമായെത്തുന്ന ജനങ്ങളുമൊക്കെയായി ഓരോ നിലകളിലും മന്ത്രിമാരുടെ ഓഫീസിലുമെല്ലാം വലിയ തിരക്കാണ്. സെക്രട്ടേറിയറ്റിലേക്ക് കയറാൻ നേരത്തെ പാസ് വേണ്ടിയിരുന്നെങ്കിലും നിലവിൽ നിവേദനവും ഐഡി കാർഡുമെല്ലാം മതിയെന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്.

താങ്ങാവുന്നതിലും അധികം ഭരണപ്പാർട്ടിക്കാർ തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾ സ്തംഭിച്ചിരുന്നു.
ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റിൽ പോലും നിരവധി പേർ തള്ളിക്കയറിയതാണ് തകരാറിലായത്. ആളുകൂടിയതോടെ ലിഫ്റ്റ് താഴേക്ക് പോയി തൊട്ടടുത്ത നിലയിലെത്തി നിന്ന് വാതിൽ തുറന്നു. പിന്നീട് ആളിറങ്ങി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പ്രവർത്തിച്ചത്. എന്നാൽ ലിഫ്റ്റ് പൊട്ടിവീണിട്ടില്ലെന്നും ഓവർ ലോഡായാൽ തൊട്ടടുത്ത നിലയിൽ വന്ന് നിൽക്കുന്ന രീതിയിലുമാണ് സെക്രട്ടേറിയറ്റ് ലിഫ്റ്റിന്‍റെ പ്രവർത്തനമെന്നും അതാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...