പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെയും ചൊല്ലിയുണ്ടായ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തെക്കൂടി ചാരി സർക്കാരിനെ വിമർശിച്ച് മാത്യു കുഴൽനാടൻ എം എൽ എ. വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉയർന്ന രണ്ട് പ്രധാന വിവാദങ്ങളെ മുൻനിർത്തിയായിരുന്നു ഭരണകക്ഷി എം എൽ എയുടെ പ്രസംഗം എന്നത് ശ്രദ്ധേയമായി. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും മറുപടി നൽകി.

നിയമം കൊണ്ടുവന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണെന്നും ഇതിലെ അഴിമതിയെക്കുറിച്ച് ചിലപ്പോൾ പ്രതിപക്ഷത്തിനും അറിയാമായിരിക്കുമെന്നും കുഴൽനാടൻ പരിഹസിച്ചു. ഓഫർ കിട്ടിയത് എൽ ഡി എഫിനാണല്ലോ എന്ന് പറഞ്ഞ കുഴൽനാടൻ ഭരണപക്ഷത്തെ ലക്ഷ്യമിട്ട് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകൾ പ്രതിപക്ഷത്തിന് നേരെയാണെന്നത് ഓർമ്മിക്കണമെന്നും പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...