വിഴിഞ്ഞത്ത് മത്സ്യം വാങ്ങാന്‍ വരുന്നവരുടെ വൻ തിരക്ക്

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: സീസണിൽ വിഴിഞ്ഞത്ത് വൻ തിരക്ക്. ഏതാനും ദിവസങ്ങളായി വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് കണവയും നവരയും കൊഞ്ചും യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് മീൻ കൂട്ടത്തോടെ ലഭിക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വാള മത്സ്യത്തിന്റെ ലഭ്യതക്കുറവുണ്ട്. ഏതാനും ദിവസങ്ങളായി ചെറുകൊഴിയാള മത്സ്യം എല്ലാ വള്ളക്കാർക്കും ലഭിക്കുന്നുണ്ട്. കൂടുതലായി ലഭിക്കുന്നതിനാൽ തന്നെ ഇവ വളം നിർമ്മാണത്തിന് പോവുകയാണ്. ചെറു കൊഴിയാളയ്ക്ക് തുച്ഛമായ വിലയാണ് ഇപ്പോൾ. രാവിലെ 800 രൂപയ്ക്ക് പോകുന്നത് വൈകിട്ടോടെ 300ലെത്തും. മുരൾ മത്സ്യവും യഥേഷ്ടം ലഭിക്കുന്നുണ്ട്. മത്സ്യ ലഭ്യതയറിഞ്ഞ് വാങ്ങാനെത്തുന്നവരെ കൊണ്ട് തീരം നിറഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുടുംബസമേതവും സുഹൃത് സംഘങ്ങളായും മീൻ വാങ്ങാനെത്തുന്നുണ്ട്. കൊഞ്ചും വലിയ ക്ലാത്തിയും ലഭിച്ചതോടെ കയറ്റുമതി കമ്പനിക്കാരും തീരത്ത് എത്തുന്നുണ്ട്. രാത്രി ഏഴര വരെയും തീരം തിരക്കലമരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...