കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട : 88 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തളിപ്പറമ്പ് സലാമത്ത് നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. സലാമത്ത് നഗർ സ്വദേശിയായ മുഹമ്മദ് ദിൽഷാദിന്റെ വീട്ടിൽ നിന്നാണ് 88 ഗ്രാമിലധികം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദിൽഷാദിന്റെ വീട്ടിൽ പരിശോധന നടന്നത്.

വീടിനുള്ളിലെ മുറിയിൽ സിപ്പ്ലോക് കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ 88 ഗ്രാമിലധികം എംഡിഎംഎ പിടികൂടിയത്. തളിപ്പറമ്പ് മേഖലയിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണ് പിടിയിലായ ദിൽഷാദെന്ന് പോലീസ് പറഞ്ഞു. വിൽപനയ്ക്കായി മൈസൂരുവിൽ നിന്നാണ് താൻ ഈ ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഇതിനു മുൻപും നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...