അമ്മയിൽ ആഭ്യന്തര കലഹം രൂക്ഷം : ഓഫീസ് ജീവനക്കാരുടെയും അംഗങ്ങളുടെയും പരാതിയിൽ താരസംഘടന പ്രതിരോധത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ അമ്മയിൽ ആഭ്യന്തര പ്രശ്നങ്ങളും നിയമപരമായ വെല്ലുവിളികളും മുറുകുന്നു. ഓഫീസ് ജീവനക്കാരിയുടെയും സംഘടനയിലെ അംഗങ്ങളുടെയും പരാതികളെത്തുടർന്ന് നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. നടി അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതി ഇപ്പോൾ പോലീസ് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, തൃപ്പൂണത്തുറ സിഐ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ തനിക്ക് മാനുഷിക പരിഗണന നൽകാതെ ഏറെ സമയം ഇരിക്കേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയത്.

അമ്മയിലെ മുൻ ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയാണ് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സെക്രട്ടറിയായ ഉണ്ണി ശിവപാൽ ഇവരെ നേരത്തെ പുറത്താക്കിയിരുന്നുവെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ട് തിരിച്ചെടുത്തിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച തന്നെ ഭാരവാഹികൾ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അതുല്യ ആരോപിക്കുന്നു. തന്നെ അധിക്ഷേപിക്കാനും ഹണിട്രാപ്പ് കേസിൽ കുടുക്കാനും ശ്രമം നടന്നുവെന്ന് അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനെ നിർബന്ധിച്ച് തനിക്കെതിരെ സംസാരിപ്പിക്കാൻ സംഘടന ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ശ്രമിച്ചതായും പരാതിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...