ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിൽ ; 325 വ്യാജ പാസ്പോർട്ടുകളും 175 വ്യാജ വിസകളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വ്യാജ പാസ്പോര്‍ട്ട് ലോബി പോലീസിന്റെ പിടിയില്‍. അറസ്റ്റിലായവരില്‍ നിന്നും 325 വ്യാജ പാസ്പോര്‍ട്ടുകളും 175 വ്യാജ വിസകളും പിടിച്ചെടുത്തു.സംഘത്തിലെ മുഖ്യ കണ്ണിയായ സാക്കിറിനെ പിടികൂടിയതായും, 25 വര്‍ഷമായി ഇയാള്‍ മനുഷ്യക്കടത്തിന് ഉള്‍പ്പേടെ നേതൃത്വം നല്‍കിയിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചു. സിനിമയിലും നെറ്റ്ഫ്ലിക്സ് പരമ്പരകളിലും ഉള്‍പ്പെടെ സാക്കിര്‍ നിക്ഷേപം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.

വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ഹൈടെക് യു വി യന്ത്രം, വിവിധ ബാങ്കുകളുടെയും എംബസികളുടെയും വിമാനത്താവളങ്ങളുടെയും സീലുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഓഗസ്റ്റ് 6ന് ഡല്‍ഹി പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസാണ് നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നത്. ഈ മാസമാദ്യം കേസുമായി ബന്ധപ്പെട്ട് സമീര്‍ ബിചാര്‍വാല എന്നയാള്‍ അറസ്റ്റിലായിരുന്നു.

വ്യാജ മേല്‍വിലാസങ്ങളില്‍ തരപ്പെടുത്തിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു സംഘം ആശയവിനിമയം നടത്തിയിരുന്നത്. എ എം ഇ ഐ നമ്പറുകള്‍ തുടര്‍ച്ചയായി മാറ്റിയിരുന്ന പ്രതികള്‍ ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച്‌ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. പ്രതികള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ആയിരക്കണക്കിന് ആളുകളെ വിദേശത്തേക്ക് കടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘാംഗങ്ങളെയാണ് പിടികൂടിയിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തെ കുറിച്ചും പോലീസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...

വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പിണറായി വിജയൻ

0
ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന്...

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...