പ്രവാസികളുടെ കീശ കീറും ; വിമാനടിക്കറ്റുകളിൽ വൻ വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധന. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തുനിന്നാണ് ഏറ്റവും കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരുന്നത്. മുംബൈയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്കിന്റെ പകുതിയില്‍ താഴെ മാത്രം അടച്ചാല്‍ മതിയാകും. ഓണം മാത്രമല്ല, വേനലവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്ന സമയമെന്നതും നിരക്ക് വര്‍ധനയ്ക്ക് പിന്നിലെ കാരണമാണ്.

സീസണ്‍ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതാണ് വിമാനക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന പ്രധാന രീതി. ഒരു വിമാനത്തില്‍ തന്നെ ഒരാഴ്ചയില്‍ പല തവണയാണ് നിരക്കുകളില്‍ മാറ്റമുണ്ടാകുന്നത്. ഓണത്തിന് ശേഷം കേരളത്തില്‍ നിന്ന് ബജറ്റ് എയര്‍ലൈനിലോ ഫുള്‍ സര്‍വീസ് എയര്‍ലൈനിലോ മടങ്ങിപ്പോകുന്ന പ്രവാസി ശരാശരി 40,000 മുതല്‍ 75,000 രൂപ വരെയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇതേ യാത്രയ്ക്ക് മുംബൈയില്‍ നിന്നാണെങ്കില്‍ 13,000 രൂപ മുതല്‍ 25,000 വരെ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ ഓണശേഷം കേരളത്തിലേക്ക് വരാനാണെങ്കില്‍ 9,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാല്‍ മതിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...