ഒന്നരവർഷം മുമ്പ് മരിച്ചയാൾക്ക് എഐ ക്യാമറ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് എഐ ക്യാമറ നോട്ടീസ് ലഭിച്ചു. ഒന്നര വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത് പാലക്കാട് സ്വദേശി വിനോദിനാണ്. അച്ഛന്റെ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാരിക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയത്. എന്നാല്‍ പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛന്‍ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു. പാലക്കാട് കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരന്‍ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മരണം.

മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി ഇവിടെയുണ്ട്. ഈ വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. പിന്‍സീറ്റിലിരുന്ന യാത്രക്കാരിക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥന നേതൃത്വത്തെ കുറ്റപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം പാർട്ടിക്കും സർക്കാരിനും ഇടയിലെ...

വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ് ; പരാതി

0
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന്...

ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറയ്ക്കാതെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

0
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും...