എസിയില്ല, വിയർപ്പ് തുടയ്ക്കാൻ ടിഷ്യൂ : ഇൻഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്‍ഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ. വിമാനം പറന്നുയര്‍ന്നതു മുതല്‍ എസി പ്രവര്‍ത്തനരഹിതമായിരുന്നു. വിയര്‍പ്പ് തുടയ്ക്കുന്നതിനായി എയര്‍ ഹോസ്റ്റസ് ടിഷ്യു പേപ്പര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നുവെന്നും അമരീന്ദര്‍ സിംഗ് രാജ എക്‌സ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ചണ്ഡീഗഡില്‍ നിന്ന് ജയ്പൂരിലേക്കുള്ള 6E7261 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

‘കനത്ത ചൂടില്‍ 15 മിനിറ്റോളം ഞങ്ങളെ വരിയില്‍ കാത്തിനിര്‍ത്തിയതിനു ശേഷമാണ് വിമാനത്തില്‍ കയറ്റിയത്. അകത്തു കയറിയപ്പോഴോ എസിയില്ലതാനും. വിമാനം പറന്നുയര്‍ന്നതു മുതല്‍ എസി പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ തന്നെ യാത്രക്കാര്‍ നല്ലരീതിയില്‍ അനുഭവിക്കേണ്ടി വന്നു. വിമാനത്തില്‍ യാത്ര ചെയ്ത ആരും തന്നെ ഇതു ചോദ്യം ചെയ്തില്ല’ – അമരീന്ദര്‍ സിംഗ് പറയുന്നു. ‘സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ അസ്വസ്ഥരായിരുന്നു. വിയര്‍പ്പ് തുടയ്ക്കുന്നതിനായി എയര്‍ ഹോസ്റ്റസ് ടിഷ്യൂ പേപ്പര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ജയ്പുര്‍ എത്തുന്നതുവരെ എസി പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്രക്കാര്‍ ചൂടു സഹിച്ച് ഇരിക്കേണ്ടി വന്നു’ – ടിഷ്യൂ പേപ്പറും മറ്റും ഉപയോഗിച്ച് ആളുകള്‍ വീശുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമരീന്ദര്‍ സിംഗ് കുറിച്ചു. വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...