വന്യജീവികളില്‍ നിന്ന് മനുഷ്യജീവന് സംരക്ഷണം നല്‍കണം : കേരള യൂത്ത് ഫ്രണ്ട്(എം ) നിയോജക മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടുന്നത് നിത്യസംഭവമായി മാറികഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ വന്യമൃഗങ്ങളാല്‍ കൊലപ്പെടുന്നവരുടെ സംഖ്യ മൂന്ന് അക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് മലയോര ജനതയെ എത്തിച്ചിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ കാട്ടിതരുന്നത്. വനമേഖലയോടു ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഏത് നിമിഷവും മരണം സംഭവിക്കാമെന്ന ഭീകര അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രശ്നങ്ങളുടെ അവസാനത്തെ ഇരയാണ് ഇന്നലെ തേക്കുതോട് – ഏഴാംന്തലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുളിഞ്ചാല്‍ വീട്ടില്‍ ദിലീപ്. പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ദിലീപിനെ ആക്രമിച്ചത്. കല്ലാറിന്റെ ഇരുകരകളിലും കാട്ടാനങ്ങളുടെ സാന്നിദ്ധ്യം നിരന്തര സംഭവമായി കൊണ്ടിരിക്കുകയാണ്.

മനുഷ്യ ജീവിന് സംരക്ഷണം നല്‍കണം, മരണ മടഞ്ഞ ദിലീപിന്റെ കുടംബത്തിന് അടിയന്തിര സഹായം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരള യൂത്ത് ഫ്രണ്ട് (എം )കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടത്തി. യോഗത്തില്‍ കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലീനു വി. ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കേരള കോണ്‍ഗ്രസ് (എം ) ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, സന്തോഷ് കുമാര്‍ വി കെ, അനിയന്‍ പത്തിയത്ത്, ജെയിംസ് തോമസ്, ജോണ്‍ കുറ്റിയില്‍ യൂത്ത് ഫ്രണ്ട് (എം ) ജില്ലാ പ്രസിഡന്റ് മാത്യൂ നൈനാന്‍, ജില്ലാ സെക്രട്ടറി ഫാന്‍ലി ജോണ്‍, റോബിന്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...