വന്യ മൃഗങ്ങളില്‍ നിന്ന് മനുഷ്യജീവന് സംരക്ഷണം നല്‍കണം : കേരള യൂത്ത് ഫ്രണ്ട്(എം) കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യ മൃഗങ്ങളില്‍ നിന്നും  ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്നും കൊല്ലപ്പെട്ട ദിലീപിന്റെ കുടംബത്തിന് അടിയന്തിര സഹായം നല്‍ണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ യോഗം കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ മൂന്നക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വളരെ ഭീതിജനകമായ അവസ്ഥയിലേക്കാണ് മലയോര ജനതയെ എത്തിച്ചിരിക്കുന്നത്.  മലയോര കര്‍ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ കാട്ടിതരുന്നത്.

വനമേഖലയോടു ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകര്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തേക്കുതോട് – ഏഴാംന്തലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുളിഞ്ചാല്‍ വീട്ടില്‍ ദിലീപ്. പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ദിലീപിനെ ആക്രമിച്ചത്. കല്ലാറിന്റെ ഇരുകരകളിലും കാട്ടാനങ്ങളുടെ സാന്നിദ്ധ്യം നിത്യസംഭവമായി മാറിക്കഴിഞ്ഞു. കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ലിനു വി. ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, സന്തോഷ് കുമാര്‍ വി കെ, അനിയന്‍ പത്തിയത്ത്, ജെയിംസ് തോമസ്, ജോണ്‍ കുറ്റിയില്‍,  യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യൂ നൈനാന്‍, ജില്ലാ സെക്രട്ടറി ഫാന്‍ലി ജോണ്‍, റോബിന്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...