എൻഎസ്എസ് ചെങ്ങന്നൂർ യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്‌സസ് സെന്റർ കരിയർ ഗൈഡൻസ് സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എൻഎസ്എസ് ചെങ്ങന്നൂർ യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്‌സസ് സെന്റർ കരിയർ ഗൈഡൻസ് സെമിനാർ നടത്തി. യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻഎസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസരംഗത്ത് തുടർപഠനത്തിന് കുട്ടികൾ നൂതന കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. പ്രഭ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ബി.കെ. മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ ടി.ഡി. ഗോപാലകൃഷ്ണൻ നായർ, ബി. കൃഷ്ണകുമാർ, രമേശ് ചന്ദ്രൻ പിള്ള, ഉളനാട് ഹരികുമാർ, കെ. രാധാകൃഷ്ൻ നായർ, ജി. പ്രദീപ്, സി. ദീപ്തി, പ്രതിനിധി സഭാംഗങ്ങളായ ടി.പി. രാമാനുജൻ നായർ, മോഹൻ ദാസ്, കെ.ജി. മുരളീധരക്കുറുപ്പ്, യൂണിയൻ ഇൻസ്പെക്ടർ ടി. അരവിന്ദാക്ഷൻ പിള്ള എന്നിവർ പങ്കെടുത്തു. സ്കിൽ ഡിവലപ്‌മെന്റ് ട്രെയിനർ വി. രമേശ് കുമാർ ക്ലാസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...