പത്തനംതിട്ട: പട്ടികജാതി വിഭാഗക്കാരനെ വസ്‌തു തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസി ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ പന്തളം പോലീസിന് നിര്‍ദ്ദേശം നല്‍കി.
ജാതിപ്പേര് വിളിച്ചതിന് തെളിവ് ലഭിച്ചില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി തള്ളി. അതേസമയം പരാതിക്കാരനും അയല്‍വാസിയും തമ്മിലുള്ള വസ്‌തു തര്‍ക്കത്തില്‍ ഇടപെടാന്‍ കമ്മീഷന്‍ വിസമ്മതിച്ചു. തര്‍ക്കം പത്തനംതിട്ട മുന്‍സിഫ് കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിർവ്വാഹമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.