മാനുഷിക പരിഗണന നൽകണം : വായ്പാ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് വേണ്ടി ബാങ്കിനോട് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മട്ടാഞ്ചേരി സാർവജനിക് ബാങ്കിൽ നിന്ന് 14,00,000 രൂപ വായ്പയെടുത്ത് മുടങ്ങിയ വ്യക്തിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രത്യേക മാനുഷിക പരിഗണനയും ഉദാര സമീപനവും സ്വീകരിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്ക് മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. തൊഴിലെടുക്കാനാവാതെ ചികിത്സയിലാണ് പരാതിക്കാരനായ പെരുമ്പടപ്പ് സ്വദേശി സി.എൽ. ജോസഫ്. പരാതിക്കാരന്റെ മകൾ ജന്മനാ സംസാരശേഷി ഇല്ലാത്തയാളാണ്. ഭാര്യയും രോഗബാധിതയാണ്. കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നെങ്കിലും കൊവിഡ് കാലം മുതൽ തിരിച്ചടവ് മുടങ്ങി. മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്കിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി വസ്തുതാപരമായി ശരിയല്ലെന്നാണ് ബാങ്കിന്റെ വാദം. എന്നാൽ താൻ വായ്പ തിരിച്ചടക്കാൻ തയ്യാറാണെന്നും പ്രതിമാസം 15,000 രൂപ തിരിച്ചടവ് നടത്താൻ തയ്യാറാണെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും....

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് : കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

0
തിരുവനന്തപുരം : മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍...

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ ; കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ...