ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ വൻ വിദേശ മദ്യവേട്ട. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരിൽ നിന്നും വീട്ടിൽ സൂക്ഷിച്ച നിലയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൻ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പോലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിൽപ്പന നടത്താനും ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ ഇത് മുൻനിർത്തി അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. നേരത്തേ ന്യൂ ഇയർ ലക്ഷ്യമിട്ട് വിൽക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളിൽ നിന്നും പോലീസ് പിടി കൂടിയിരുന്നു. എഎസ്ഐമാരായ ഇ. കെ.ഹുസൈനാർ എ എഎസ്ഐ കെ.പി. ശ്രീദേവി, സിനിയർ സിവിൽ പോലീസ് ഇൻസ്പെക്ടർ ഇ എസ്.സജീവ്, ഷറോൺ, എൻ.ജെ.ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...