സ്കൂ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യും വെ​ള്ള​വും വി​ച്ഛേ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ താ​ൽ​കാ​ലി​ക ക​ണ​ക്ഷ​നെ​ങ്കി​ലും ന​ൽ​കണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ൻ

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: സ്കൂ​ൾ​കെ​ട്ടി​ട​ത്തി​ന് റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ നി​രാ​ക്ഷേ​പ​പ​ത്രം (നോ​ൺ ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യും വെ​ള്ള​വും വി​ച്ഛേ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ താ​ൽ​കാ​ലി​ക ക​ണ​ക്ഷ​നെ​ങ്കി​ലും ന​ൽ​കി കു​ടി​വെ​ള്ള-​വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ക​ല​ക്ട​ർ​ക്കാ​ണ്​ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്നാ​ർ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​കെ​ട്ടി​ട​ത്തി​ന് എ​ൻ.​ഒ.​സി ല​ഭി​ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും നി​ല​ച്ചെ​ന്ന വാ​ർ​ത്ത​ക​ളു​​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കമ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

എ​ൻ.​ഒ.​സി വാ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണം ക്ര​മ​വ​ത്​​ക​രി​ക്കാ​ൻ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​യു​ക്ത​ച​ർ​ച്ച ന​ട​ത്തി ക​ല​ക്​​ട​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കെ​ട്ടി​ട​ത്തി​ന്റെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ ക​ല​ക്ട​ർ വി​ശ​ദ റി​പ്പോ​ർ​ട്ട് കമ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. മൂ​ന്നാ​ർ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും പ്ര​ത്യേ​കം റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ക്ട​റെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ർ.​ഡി.​ഒ​യും പ്രി​ൻ​സി​പ്പ​ലി​ന്റെ പ്ര​തി​നി​ധി​യും ഒ​ക്ടോ​ബ​ർ 22ന് ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും കമ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...