പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തണം ; ഡോ. എബ്രഹാം മാർ സെറാഫിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രകൃതിയില്ലെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാക്കണമെന്നും പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി. വനങ്ങളിലെ ഫലവൃക്ഷാദികളുടെ ദൗർലഭ്യവും മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകളും ആണ് വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങാനുള്ള പ്രധാന കാരണമെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും തിരുമേനി പറഞ്ഞു.

കേരള കോൺഗ്രസ് എം സംസ്കാര വേദി ആഗോളതലത്തിൽ 100 കേന്ദ്രങ്ങളിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെയും വൃക്ഷതൈ നടീലിന്റെയും കേന്ദ്ര തല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു തിരുമേനി. സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി അലക്സ്, പാർട്ടി ഉന്നത അധികാരസമിതി അംഗങ്ങളായ ടി ഒ എബ്രഹാം, ചെറിയാൻ പോളച്ചിറക്കൽ, ജേക്കബ് മാമൻ വട്ടശ്ശേരി, ഡോ. അലക്സ് മാത്യു, ബിജു നൈനാൻ, എബ്രഹാം കുരുവിള, പ്രിൻസിപ്പൽ ജേക്കബ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....