തൂഫാന്‍ ജാഗരണില്‍ അണിചേര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന ഓപ്പറേഷൻ തൂഫാൻ ജാഗരണിൽ അണിനിരന്ന് നൂറുകണക്കിന് ജനങ്ങള്‍. സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പപ്പായ ടൂറിസം വില്ലേജ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി നെല്ലാട് മുതൽ പുല്ലാട് ജംഗ്ഷൻ വരെ നടന്ന മാരത്തണ്‍ റേസില്‍ നൂറിലധികം ആളുകളാണ് പങ്കെടുത്തത്. പരിപാടിയുടെ സമാപന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.

പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റി പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, ആരോഗ്യമേഖലയിലെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെയും പ്രമുഖർ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ റേസിൽ എസ്.പി.സി കേഡറ്റുകളോടൊപ്പം പൊതുജനങ്ങളും അണിചേർന്നു. ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാരത്തൻ റൈസിൽ വിജയികളായവർക്ക് മെഡലുകളും വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...