നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം ; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചു. മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ സാരമായി ബാധിച്ചിരിക്കുകയാണ്. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധവും സഹകരണവും മുൻനിർത്തി ഇക്കാര്യത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്.

ജൂലായ് ഒമ്പതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിർമ്മാണ സാമഗ്രികളുടെയും അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് ഗണ്യമായി കുറയാൻ കാരണമായി. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ പ്രധാന ഉറവിടം ഈ ജില്ലകളാണ്. പുതിയ നിയന്ത്രണങ്ങൾ വിതരണ ശൃംഖലയെ തകർക്കുകയും നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസത്തിന് വഴിവെക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസന പദ്ധതികൾ കേരളത്തിന് മാത്രമല്ല, തെക്കേ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വല്ലർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയിലേക്കുള്ള മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ റോഡുകൾ അനിവാര്യമാണ്. പ്രാദേശിക വികസനം ശക്തിപ്പെടുത്തുന്നതിനൊപ്പം ദക്ഷിണേന്ത്യയുടെ ആഗോള വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതികൾ വലിയ സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ കല്ലുകളും മെറ്റലുകളും ലഭ്യമാകുന്നതിന് വലിയ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ട് തന്നെ തമിഴ്‌നാടിന്റെ സ്വാഭാവിക വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്‌മെന്റിനെ ബാധിക്കാത്ത വിധത്തിൽ, ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി പ്രത്യേക ഇളവുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...