ബസ് സർവീസ് നിർത്തി സമരത്തിനില്ല, അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ – ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സംസ്ഥാനത്ത് ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂണ്‍ അഞ്ച് മുതല്‍ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം കിടക്കുമെന്ന് കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. മരണം വരെ നിരാഹാരം കിടക്കുമെന്ന് കെ.കെ.തോമസ് പറഞ്ഞു.

അതേസമയം, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം,കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...