പത്തനംതിട്ട: വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ പട്ടിണിസമരം സംഘടിപ്പിക്കും. ‘നിത്യോപയോഗ സാധനങ്ങളുടെ തീവില, അരവയർ നിറയ്ക്കാൻ ജനം പാടുപെടുന്നു’ എന്ന പ്രമേയത്തിൽ ആഗസ്റ്റ് 29 ചൊവ്വാഴ്ച രാവിലെ 10.30 പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
സംസ്ഥാനത്ത് പൊതുവിപണിയിൽ വിലക്കയറ്റം അനിയന്ത്രിതമായി തുടരുകയാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റി. ധാന്യങ്ങൾ, മാംസവും മത്സ്യവും പഴങ്ങൾ, പച്ചക്കറി, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങൾ എല്ലാത്തിനും പൊള്ളുന്ന വിലയാണ്. വിലകയറ്റത്താൽ ജനം നട്ടംതിരിയുമ്പോഴും ഒരുഘട്ടത്തിലും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
റേഷന്‍കാര്‍ഡു വഴി വിവിധ വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചു. ഇതേതുടർന്ന് പൊതുവിപണിയില്‍ അരിയുടെ ആവശ്യം വര്‍ധിപ്പിച്ചതോടെ കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും മാവേലി സ്‌റ്റോറുകളിലുമൊക്കെ ആവശ്യക്കാര്‍ ചെല്ലുമ്പോള്‍ സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങൾക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. വിലയിലും വർധനവുണ്ട്. സബ്സിഡി നിരക്കിൽ വിൽക്കുന്ന സാധനങ്ങൾ മിക്ക ഔട്ട്ലെറ്റുകളിലും പരിമിതവുമാണ്. വിലക്കയറ്റമെന്ന ആക്ഷേപം മറികടക്കാൻ കുറഞ്ഞ എണ്ണം സബ്സിഡി ഇനങ്ങളുടെ വില സ്ഥിരമായി നിർത്തി മറ്റ് സാധനങ്ങളുടെ വില വർധിപ്പിക്കുന്ന രീതിയാണ് സപ്ലൈക്കോ നടപ്പാക്കുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് അനിയന്ത്രിത വിലവര്‍ധനയാണ് ഉണ്ടായത്. വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 3400 കോടിയോളം രൂപയുടെ ബാധ്യതയാണ് സപ്ലൈകോ നേരിടുന്നത്. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കടല, വന്‍പയര്‍, ചെറുപയര്‍ തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. പല സ്റ്റോറുകളിലും അരിക്കും ക്ഷാമമുണ്ട്.
ആര്‍ഭാടത്തിലും ധൂര്‍ത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനോ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ല.
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്.
ഓണക്കാലത്ത് മുടങ്ങാതെ നല്‍കി വന്നിരുന്ന കിറ്റ് വിതരണം ഇത്തവണ മുടങ്ങി. പ്രതിഷേധങ്ങൾ ഉയർന്നതോടെ ഒരു വിഭാഗത്തിന് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്തി. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവെയ്‌ക്കുകയാണെന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചതാണ്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, ദിനംപ്രതി കടമെടുത്ത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. നികുതി വർധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യമെന്നാണ് സർക്കാർ കരുതുന്നത്.
അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിലെ ജനങ്ങള്‍ അരിഭക്ഷണം കഴിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ ഈ പരാശ്രയത്വം കുറയ്‌ക്കാനോ ഒരു നടപടിയും കേരളം മാറിമാറി ഭരിച്ചവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആന്ധ്രയും തെലങ്കാനയും കര്‍ണാടകയുമൊക്കെ അരി തന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാവും. ഇങ്ങനെ കൊണ്ടുവരുന്ന അരി സപ്ലൈകോ വഴിയും മറ്റും ശരിയായി വിതരണം ചെയ്യാന്‍ പോലും കഴിയാത്തതാണ് വിലവര്‍ധനവിന്റെ ഒരു കാരണം. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ തടസ്സമില്ലാതെ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033