ഓണ സമൃദ്ധി 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിലെ മുഴുവൻ വീടുകളെയും ലക്ഷ്യംവെച്ച് 25 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറികൾ, പയറുവർഗങ്ങൾ, ഇലവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന വലിയ പദ്ധതിക്ക് കൃഷി വകുപ്പ് തുടക്കം കുറിച്ചതായും പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഓണ സമൃദ്ധി 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2000 കർഷക ചന്തകൾ ആഗസ്റ്റ് 25 മുതൽ 28 വരെ ആണ് കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്. ഹോർട്ടികോർപ്പ്, വി എഫ് പി സി കെ, കർഷക കൂട്ടങ്ങൾ എന്നിവയിലൂടെ സംഭരിച്ച പച്ചക്കറികളാണ് വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

ഓണക്കാല പച്ചക്കറികൃഷിയെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം ബാധിച്ചതായി മന്ത്രി പറഞ്ഞു. മഴ കുറഞ്ഞത് മൂലം ജല വിഭവത്തെ അറിഞ്ഞ് കൃഷി ചെയ്യേണ്ടിയിരിക്കുന്നു. കൃഷി വകുപ്പ് മുൻകൈയ്യെടുത്ത് ആരംഭിച്ച കേരള അഗ്രി കമ്പനി 205 ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിലും ഫ്‌ലിപ്കാർട്ടിലും ഉൾപ്പെടെ ലോകത്തിലെ മുൻനിര ഓൺലൈൻ വിപണികളിൽ കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമായി തുടങ്ങി.

കൃഷിവകുപ്പിന് കീഴിൽ 1076 വിപണികളും വി എഫ് പി സി കെയുടെ കീഴിൽ 160 വിപണികളും ഹോർട്ടികോർപ്പിന് കീഴിൽ 764 വിപണികളും ഒരുക്കി. 10% വിപണിവിലയെക്കാൾ അധികം നൽകി കർഷകരിൽ നിന്ന് കാർഷികോൽപ്പന്നങ്ങൾ വാങ്ങി വിപണി നിരക്കിനേക്കാൾ 30 ശതമാനം വിലകുറച്ച് ആണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഹരിത.വി.കുമാർ, നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, കൃഷി വകുപ്പ് ഡയറക്ടർ ജോർജ് സെബാസ്റ്റിയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ്, ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, നഗരസഭാ കൗൺസിലർ എ.എസ്.കവിത, വി.എഫ്.പി.സി.കെ.സി.ഇ.ഓ വി.ശിവരാമകൃഷ്ണൻ, ഹോർട്ടി കോർപ് എം.ഡി.ജെ.സജീവ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

0
ദുബൈ: ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു. ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലായിരുന്നു...