വിപുലീകരണമില്ലാതെ നൂറ്റവൻപാറ കുടിവെള്ളപദ്ധതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും നൂറ്റവൻപാറ കുടിവെള്ളപദ്ധതിക്ക് വിപുലീകരണമില്ല. പാറക്കെട്ടുകൾനിറഞ്ഞ ഉയർന്നപ്രദേശത്ത് 1962-ലാണ് നൂറ്റവൻപ്പാറ കുടിവെള്ളപദ്ധതിയാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ 150 കുടുംബങ്ങൾ മാത്രമായിരുന്നു ഉപഭോക്താക്കൾ. ഇപ്പോൾ ഇരട്ടിയിലധികം പേരുണ്ട്. ഇക്കഴിഞ്ഞ കൊടുംവേനൽക്കാലത്ത് വെള്ളത്തിനായി പ്രദേശവാസികൾ പരക്കംപായുകയായിരുന്നു. ഇപ്പോൾത്തന്നെ വെള്ളത്തിൽ ചെറിയതോതിൽ കലക്കൽ വന്നുതുടങ്ങിയിട്ടുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. വേനൽക്കാലമാകുമ്പോൾ ഇതു രൂക്ഷമാകും. പമ്പുചെയ്യുമ്പോൾ കിണറിന് അടിത്തട്ടിലെ ചെളിനിറഞ്ഞ കലങ്ങിയ വെള്ളം വിതരണലൈനിൽ എത്തുന്നതാണ് കാരണം. ജലത്തിന്റെ ഉപഭോഗവും കുടുംബങ്ങളുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ കുടിവെള്ളപദ്ധതി വിപുലീകരിക്കണമെന്നത്‌ പ്രദേശവാസികളുടെ ദീർഘനാളായിട്ടുള്ള ആവശ്യമാണ്. പദ്ധതിയുടെ ശേഷി കുറവായതിനാൽ പുതിയതായി കണക്‌ഷൻ കൊടുക്കാനും ജല അതോറിറ്റി തയ്യാറല്ല. ഇനി പ്രതീക്ഷ ചെങ്ങന്നൂർ കുടിവെള്ളപദ്ധതിയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...