മതവികാരം വ്രണപ്പെടുത്തി ; സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഗർത്തല : പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർ നടപടി എടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സർക്കാർ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

സിലിഗുരി സഫാരി പാർക്കിലെ അക്ബർ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദം തുടങ്ങിയത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...