ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ജന്മദിനാഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പ്രമുഖരും ഉള്‍പ്പെടുന്നു. ജമൈക്കന്‍ മാധ്യമങ്ങളാണ് ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതോടെ ബോള്‍ട്ട് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് ബോള്‍ട്ട് 34-ാം ജന്മദിനം ആഘോഷിച്ചിരുന്നത്. പിതാവായശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ ജന്മദിനം കൂടിയായിരുന്നു ഇത്. റഹീം സ്റ്റെര്‍ലിംഗിന് പുറമെ ബയേര്‍ ലെവര്‍കൂസന്‍ വിംഗര്‍ ലിയോണ്‍ ബെയ്ലി, ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ബോള്‍ട്ടിന്റെ ജന്മദിനാഘോഷം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജന്മദിനാഘോഷത്തിന് ഏതാനും ദിവസം മുമ്പാണ് താരം കോവിഡ് പരിശോധനക്ക് വിധേയനായത്. പിന്നീടാണ് ഫലം പോസറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...