തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് ഒളിവില്‍ – ലുക്ക് ഔട്ട് നോട്ടീസിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലോട്  പെരിങ്ങമലയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗമാണ് കിടപ്പു മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽപോയ ഭർത്താവ് അബ്ദുള്‍ റഹീമിനുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. നാസിലയും ഭർത്താവും മകളും മാതാപിതാക്കളുമായുമായിരുന്നു പാലോട്ടുള്ള വീട്ടിൽ താമസം. ഇന്നലെ രാത്രി ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ പോയി. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്.

തൊട്ടടുത്ത് 13 വയസ്സുകാരി മകള്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ റഹിം രക്ഷപ്പെട്ടിരുന്നു. നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിരിക്കുന്നത്. മദ്യപാനിയായിരുന്നു അബ്ദുൾ റഹിം മദ്യവിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണ്.  നാസിലയക്കും മകള്‍ക്കും അബ്ദുൾ റഹിം ഒരു മുട്ടായി കൊടുത്തുവെന്ന അമ്മ പറയുന്നു. മയക്കുമരുന്ന് നൽകിയ ശേഷമാണോ കുത്തികൊന്നതെന്ന് സംശയിക്കുന്നുണ്ട്. തൊട്ടടുത്ത കിടന്ന മകളോ സമീപത്തെ മുറിയിലുണ്ടായിരുന്ന മാതാപിക്കളോ നിലവിളിയൊന്നും കേട്ടിരുന്നില്ല. ചാക്ക ഐടിഎയയിലെ ക്ലർക്കാണ് അബ്ദുള്‍ റഹിം. തിരുവനന്തപുരം റൂറൽഎസ്പി പി.കെ. സ്ഥലം സന്ദർശിച്ചു. പാലോട് പോലീസ് പ്രതിക്കായി അന്വേഷണം തുടരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...