ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ, കോടതിക്കു മുന്നിൽ കാറിടിപ്പിച്ചു ; ഭർത്താവും കാർ ഡ്രൈവറും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുമളി: വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ. കാറിടിച്ചു പരുക്കേറ്റ ഭാര്യ ആശുപത്രിയിൽ. കാർ ഡ്രൈവറും പിടിയിലായി. തമിഴ്നാട്ടിൽ ബോഡിനായ്ക്കന്നൂർ കോടതിക്കു മുന്നിൽ തിങ്കളാഴ്ചയാണു മണിമാല (38) എന്ന യുവതിക്കു കാറിടിച്ചു പരുക്കേറ്റത്. കാർ ഡ്രൈവർ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണു മണിമാലയുടെ ഭർത്താവ് രമേശ് (45) കൊടുത്ത ക്വട്ടേഷനാണെന്നു മനസ്സിലാകുന്നത്.

രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തി. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നിൽ കാറിടിച്ചത്. മണിമാല തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...